Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abhijeet Dipke

സ​മ​രം തു​ട​ങ്ങും മു​ന്നേ മോ​ദി പ​രാ​ജ​യം സ​മ്മ​തി​ച്ചു: അ​ഭി​ജി​ത്ത് ദീ​പ്കെ

മും​ബൈ: സ​മ​രം തു​ട​ങ്ങും മു​ന്നെ ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​രാ​ജ​യം സ​മ്മ​തി​ച്ചു​വെ​ന്ന് കോ​ക്റോ​ച്ച് ജ​ന​ത പാ​ർ​ട്ടി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത്ത് ദീ​പ്കെ. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ്ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​ത്തി​നാ​യി ഡ​ൽ​ഹി​യി​ലേ​യ്ക്ക് തി​രി​ക്കും മു​മ്പ് മു​മ്പ് മും​ബൈ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ഭി​ജി​ത്ത് ദീ​പ്കെ.

രാ​ജ്യ​ത്തെ യു​വാ​ക്ക​ളെ മോ​ദി ഇ​ത്ര​യ​ധി​കം ഭ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ, പി​ന്നെ എ​ന്തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​തെ​ന്നും ദീ​പ്കെ ചോ​ദി​ച്ചു. സ​മ​രം തു​ട​ങ്ങും മു​ന്നേ മോ​ദി പ​രാ​ജ​യം സ​മ്മ​തി​ച്ചെ​ന്ന് ദീ​പ്കെ എ​ക്സി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

"ന​രേ​ന്ദ്ര മോ​ദി ഒ​രു ഏ​കാ​ധി​പ​തി​യാ​ണ്. അ​ദ്ദേ​ഹം ഭ​യ​ന്നി​രി​ക്കു​ക​യാ​ണ്, അ​തു​കൊ​ണ്ടാ​ണ് ഡ​ൽ​ഹി മെ​ട്രോ​യും റോ​ഡു​ക​ളും എ​ല്ലാം അ​ട​ച്ചു​പൂ​ട്ടി​യ​ത്. രാ​ജ്യ​ത്തെ യു​വാ​ക്ക​ളെ അ​ദ്ദേ​ഹം ഇ​ത്ര​യ​ധി​കം ഭ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ, പി​ന്നെ എ​ന്തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​ത്?" - അ​ഭി​ജി​ത്ത് ദീ​പ്കെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത് ഷാ​യും സ്വ​ന്തം രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കെ​തി​രെ യു​ദ്ധം പ്ര​ഖ്യാ​പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യാ​ണോ? സ്വ​ന്തം പൗ​ര​ന്മാ​ർ​ക്കെ​തി​രെ പൊ​ലീ​സി​നെ​യും സൈ​ന്യ​ത്തെ​യും അ​ഴി​ച്ചു​വി​ടാ​ൻ മാ​ത്രം ഗ്യാ​നേ​ഷ് കു​മാ​ർ അ​വ​ർ​ക്ക് അ​ത്ര പ്രി​യ​പ്പെ​ട്ട​വ​നാ​ണോ? മോ​ദി ഭ​യ​ന്നി​രി​ക്കു​ക​യാ​ണ്, കാ​ര​ണം ഇ​തി​നു​ശേ​ഷം ഈ ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ ത​നി​ക്ക് വോ​ട്ട് ചെ​യ്യി​ല്ലെ​ന്ന് അ​ദ്ദേ​ഹം ഭ​യ​പ്പെ​ടു​ന്നു​വെ​ന്നും അ​ഭി​ജി​ത്ത് ദീ​പ്കെ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

National

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യ 'സി​ജെ​പി' സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത്ത് ദി​പ്കെ​യു​ടെ വീ​ടി​ന് പോ​ലീ​സ് കാ​വ​ൽ

മും​ബൈ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ ത​രം​ഗ​മാ​യി മാ​റി​യ 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി' സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത്ത് ദി​പ്കെ​യു​ടെ വീ​ടി​ന് പോലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. യു​എ​സി​ലെ ബോ​സ്റ്റ​ണി​ൽ വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​ജീ​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ൾ താ​മ​സി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​റി​ലു​ള്ള വ​സ​തി​ക്കാ​ണ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. എം​ഐ​ഡി​സി വാ​ലു​ജ് മേ​ഖ​ല​യി​ലു​ള്ള വീ​ടി​ന് 24 മ​ണി​ക്കൂ​റും പൊ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ വി​വ​രം ഡ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ പ​ങ്ക​ജ് അ​തു​ൽ​ക്ക​ർ സ്ഥി​രീ​ക​രി​ച്ചു.

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി എ​ന്ന വി​ഷ​യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, വീ​ടി​നു മു​ന്നി​ൽ ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ ഈ ​ന​ട​പ​ടി​യെ​ന്ന് ഡി​സി​പി പ​റ​ഞ്ഞു. ഇ​തു​വ​രെ വി​ഷ​യ​ത്തി​ൽ ഔ​ദ്യോ​ഗി​ക പ​രാ​തി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ത​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ കൂ​ട്ടാ​യ്മ​യെ വ്യാ​പ​ക​മാ​യി അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി അ​ഭി​ജീ​ത്ത് ദി​പ്കെ ആ​രോ​പി​ച്ചു. സം​ഘ​ട​ന​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റും എ​ല്ലാ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും ഒ​ന്നു​കി​ൽ നീ​ക്കം ചെ​യ്യ​പ്പെ​ടു​ക​യോ അ​ല്ലെ​ങ്കി​ൽ ഹാ​ക്ക് ചെ​യ്യ​പ്പെ​ടു​ക​യോ ചെ​യ്തി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ ഈ ​പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് സാ​ധി​ക്കു​ന്നി​ല്ല.

ഇ​ന്ത്യ​യി​ൽ നി​ന്ന് ത​നി​ക്ക് നേ​രി​ട്ട് ഭീ​ഷ​ണി​ക​ൾ വ​രു​ന്നു​ണ്ടെ​ന്നും ചി​ല​ർ വീ​ടി​നു മു​ന്നി​ൽ എ​ത്തി​യ​താ​യി കാ​ണി​ക്കു​ന്ന വി​ഡി​യോ സ​ന്ദേ​ശം ല​ഭി​ച്ച​താ​യും അ​ഭി​ജീ​ത്ത് വെ​ളി​പ്പെ​ടു​ത്തി. ത​ന്‍റെ തീ​രു​മാ​ന​ങ്ങ​ളു​ടെ പേ​രി​ൽ നാ​ട്ടി​ലു​ള്ള മാ​താ​പി​താ​ക്ക​ൾ ബു​ദ്ധി​മു​ട്ട​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ക​ൻ പ്ര​ശ​സ്ത​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ങ്കി​ലും ഇ​ത്ത​രം രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ൽ ആ​ളു​ക​ൾ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വ​ലി​യ ഭ​യ​മു​ണ്ടെ​ന്ന് അ​ഭി​ജീ​ത്തി​ന്‍റെ പി​താ​വ് പ്ര​തി​ക​രി​ച്ചു. മ​ക​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​നോ​ട് ത​ങ്ങ​ൾ​ക്ക് ഒ​ട്ടും താ​ൽ​പ​ര്യ​മി​ല്ലെ​ന്നും, അ​വ​ൻ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഒ​രു ജോ​ലി സ​മ്പാ​ദി​ക്കാ​നാ​ണ് ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും മാ​താ​പി​താ​ക്ക​ൾ മ​റാ​ഠി വാ​ർ​ത്താ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു.

National

'സി​ജെ​പി അ​ക്കൗ​ണ്ട് പൂ​ട്ടി​യി​ല്ലെ​ങ്കി​ൽ കൊ​ല​പ്പെ​ടു​ത്തും'; കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ​യ്ക്ക് വ​ധ​ഭീ​ഷ​ണി

ന്യൂ​ഡ​ൽ​ഹി: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച പ​രി​ഹാ​സ രാ​ഷ്ട്രീ​യ കൂ​ട്ടാ​യ്മ​യാ​യ 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി'​യു​ടെ സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ​യ്ക്ക് നേ​രെ വ​ധ​ഭീ​ഷ​ണി. ഇ​ന്ത്യ​യി​ൽ സി​ജെ​പി​യു​ടെ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ബ്ലോ​ക്ക് ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ത​നി​ക്ക് ല​ഭി​ച്ച വ​ധ​ഭീ​ഷ​ണ സ​ന്ദേ​ശ​ങ്ങ​ൾ അ​ഭി​ജീ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

നി​ല​വി​ൽ അ​മേ​രി​ക്ക​യി​ലെ ബോ​സ്റ്റ​ണി​ൽ താ​മ​സി​ക്കു​ന്ന അ​ഭി​ജീ​തി​ന്, അ​ക്കൗ​ണ്ട് നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ അ​വി​ടെ​വെ​ച്ച് ത​ന്നെ വ​ധി​ക്കു​മെ​ന്നാ​ണ് ഭീ​ഷ​ണി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. അ​ക്കൗ​ണ്ട് പൂ​ട്ടാ​ൻ ത​യ്യാ​റാ​യാ​ൽ പ​ണം ന​ൽ​കാ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ൽ വെ​ച്ച് കൊ​ല​പ്പെ​ടു​ത്തു​മെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളു​ടെ സ്ക്രീ​ൻ​ഷോ​ട്ടു​ക​ളാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​ത്.

ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉ​യ​ർ​ന്നു​വ​ന്ന ഈ ​പേ​ജ് പെ​ട്ടെ​ന്ന് ത​ന്നെ വ​ലി​യ ജ​ന​പ്രീ​തി നേ​ടി​യി​രു​ന്നു. ഇ​ന്ത്യ​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ​യെ​ക്കു​റി​ച്ചും യു​വാ​ക്ക​ളു​ടെ നി​രാ​ശ​യെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​ന്ന അ​ക്കൗ​ണ്ടി​നെ​തി​രെ ഇ​ത്ത​രം അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ ഉ​ണ്ടാ​കു​ന്ന​തി​നെ​തി​രെ പ്ര​മു​ഖ കോ​ൺ​ഗ്ര​സ് എം​പി ശ​ശി ത​രൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തെ​ത്തി.

ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള വേ​ദി​ക​ൾ ഒ​രു​ക്കു​ക എ​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വ​ലി​യ ഗു​ണ​മാ​ണെ​ന്നും, ഇ​ത്ത​രം അ​ടി​ച്ച​മ​ർ​ത്ത​ൽ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ശ​ശി ത​രൂ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Corehub Up